ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി. പ്രാദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഡല്‍ഹി ദ്വാരകയിലെ ബി.ജെ.പി. നേതാവായ സുരേന്ദ്ര മഡിയാളയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന് ഓഫിസിലിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർക്കുകയായിരുന്നു.
സുരേന്ദ്രയും ബന്ധുവും ഓഫിസിലിരുന്ന് ടി.വി കാണുന്നതിനിടെ മുഖംമറച്ചെത്തിയ രണ്ടുപേര്‍ ഓഫിസിൽ അതിക്രമിച്ച് കയറി. തുടര്‍ന്ന് സുരേന്ദ്രയെ ക്രൂരമായി മര്‍ദിക്കുകയും പിന്നാലെ വെടിയുതിര്‍ക്കുകയുമായിരുന്നു. നാലോ അഞ്ചോ തവണ സുരേന്ദ്രക്ക് നേരേ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കൃത്യത്തിന് ശേഷം പ്രതികൾ ബൈക്കില്‍ രക്ഷപ്പെട്ടു. സംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിലെത്തിയ മൂന്നുപേരില്‍ രണ്ടുപേര്‍ മാത്രമാണ് ഓഫിസിനകത്തേക്ക് കയറിയത്. മൂന്നാമന്‍ കെട്ടിടത്തിന് പുറത്ത് കാവല്‍നില്‍ക്കുകയായിരുന്നു. കൊലക്ക് ശേഷം മൂവരും ഇതേ ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു. പ്രതികൾക്കായി തിരച്ചില്‍ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.അതേസമയം, സംഭവത്തില്‍ ആരെയെങ്കിലും സംശയമുള്ളതായി സുരേന്ദ്രയുടെ കുടുംബം മൊഴി നല്‍കിയിട്ടില്ല.
ആരുമായും ശത്രുതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മകന്റെയും മൊഴി. എന്നാൽ, ഏതാനും പേരുമായി സുരേന്ദ്രക്ക് ഭൂമി തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.