ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ ലൈംഗികാതിക്രമത്തിനിരയാക്കി, കുടലിൽ സാരമായ പരിക്ക്

ന്യൂഡൽഹി: ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് മർദിക്കുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തു. സ്വകാര്യ ഭാഗത്തുകൂടെ കമ്പ് കയറ്റിയതിനെ തുടർന്ന് കുടലിൽ സാരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. 

മാർച്ച് 18നായിരുന്നു സംഭവമെന്ന് എട്ടാംക്ലാസുകാരന്‍റെ അമ്മ പറഞ്ഞു. കൂട്ടുകാരുടെ മർദനവും ലൈംഗികാതിക്രമവും വിദ്യാർഥി വീട്ടിൽ പറഞ്ഞിരുന്നില്ല. കലശലായ വയറുവേദനയെ തുടർന്ന് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിന് പിന്നാലെയാണ് കുട്ടി സംഭവം വീട്ടുകാരോട് പറയുന്നത്.

മാർച്ച് 18ന് സഹപാഠികൾ ചേർന്ന് വിദ്യാർഥിയെ സ്കൂളിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം വടി ഉപയോഗിച്ച് ദേഹത്താകെ അടിച്ചു. വടി കുട്ടിയുടെ മലദ്വാരത്തിൽ കയറ്റുകയും ചെയ്തു.

നടന്ന സംഭവം പുറത്തുപറഞ്ഞാൽ ഇനിയും മർദിക്കുമെന്ന് സഹപാഠികൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അമ്മ പറഞ്ഞു. എല്ലാ രാത്രിയിലും മകൻ ഞെട്ടിയുണർന്ന് കരയുകയാണ്. അക്രമം കാണിച്ചവർക്കെതിരെ സ്കൂൾ അധികൃതരും പൊലീസും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

കുട്ടിയുടെ കുടൽ ഉൾപ്പെടെ ആന്തരികാവയവങ്ങൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം ഒരു ശസ്ത്രക്രിയ കൂടി ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞു. 

Tags:    
News Summary - Delhi Boy Sexually Assaulted By Classmates With A Stick, Intestine Damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.