ഷാ​ഹി​ദ് ഖാ​ന്‍, ദി​നേ​ഷ് കു​മാ​ര്‍

ഡോക്ടറുടെ നാലുകോടി തട്ടിയ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ കോ​ഴി​ക്കോ​ട്ടെ ഡോ​ക്ട​റി​ൽ നി​ന്ന് നാ​ലു​കോ​ടി​യി​ലേ​റെ രൂ​പ കൈ​ക്ക​ലാ​ക്കി​യ കേ​സി​ൽ ര​ണ്ടു പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ലോ​ട്ട് സ്വ​ദേ​ശി ഷാ​ഹി​ദ് ഖാ​ന്‍ (52), ഉ​ജ്ജ​യി​ന്‍ സ്വ​ദേ​ശി ദി​നേ​ഷ് കു​മാ​ര്‍ ഫു​ല്‍വാ​നി (48) എ​ന്നി​വ​രെ​യാ​ണ് സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ സു​നി​ല്‍ ദം​ഗി (48), കൂ​ട്ടാ​ളി ശീ​ത​ള്‍ കു​മാ​ര്‍ മേ​ഹ്ത്ത (28) എ​ന്നി​വ​ർ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ക​ട​ക്കെ​ണി, സാ​മു​ദാ​യി​ക ക​ലാ​പം, ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള​വ പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഡോ​ക്ട​റി​ൽ നി​ന്ന് ഓ​ണ്‍ലൈ​നാ​യി 4,08,80,457 രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

രാ​ജ​സ്ഥാ​നി​ലെ ദും​ഗ​ര്‍പൂ​ര്‍ സ്വ​ദേ​ശി അ​മി​ത് ജ​യി​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​യാ​ൾ കോ​വി​ഡ് മൂ​ലം തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടെ​ന്നും, ഭാ​ര്യ​യും അ​മ്മ​യും സ​ഹോ​ദ​രി​യു​മ​ട​ങ്ങു​ന്ന കു​ടും​ബം ക​ട​ക്കെ​ണി​യി​ലാ​യ​തി​നാ​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചാ​ണ് ഡോ​ക്ട​റെ മെ​ബൈ​ൽ ഫോ​ൺ വ​ഴി ആ​ദ്യം ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ന്റെ സ​ഹ​താ​പ​വും സ​ഹാ​നു​ഭൂ​തി​യും ചൂ​ഷ​ണം ചെ​യ്താ​ണ് പ​ണം ത​ട്ടാ​ൻ തു​ട​ങ്ങി​യ​ത്.

ആ​ദ്യം ന​ൽ​കി​യ പ​ണം തി​രി​കെ​ന​ൽ​കാ​ൻ ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ കു​ടും​ബ സ്വ​ത്ത് വി​ല്‍പ​ന ന​ട​ത്തി പ​ണം ന​ല്‍കാ​മെ​ന്നാ​യി പ്ര​തി​ക​ൾ. ഇ​ത​ര സ​മു​ദാ​യ​ക്കാ​ര​ട​ക്കം കൈ​യ​ട​ക്കി​യ ത​ങ്ങ​ളു​ടെ ഭൂ​മി പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍, അ​സി. ക​മീ​ഷ​ണ​ർ എ​ന്നി​വ​ര​ട​ക്കം ഇ​ട​പെ​ട്ടി​ട്ടും വി​ൽ​പ​ന ന​ട​ത്താ​നാ​യി​ല്ലെ​ന്ന് പി​ന്നീ​ട് അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല ഡോ​ക്ട​ർ വീ​ണ്ടും പ​ണം ന​ല്‍കാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ സാ​മു​ദാ​യി​ക സം​ഘ​ര്‍ഷ​മു​ണ്ടാ​യി ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു എ​ന്നും, തു​ട​ര്‍ന്ന് ത​ന്റെ സ​ഹോ​ദ​രി ഡോ​ക്ട​റു​​ടെ പേ​ര് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ എ​ഴു​തി ജീ​വ​നൊ​ടു​ക്കി എ​ന്നും പ​റ​ഞ്ഞു. ഇ​ക്കാ​ര്യം വി​ശ്വ​സി​പ്പി​ക്കാ​ൻ വ്യാ​ജ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ണ്ടാ​ക്കി പ​രാ​തി​ക്കാ​ര​ന് അ​യ​ച്ചു​ന​ൽ​കി.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പേ​രു​ള്ള​തി​നാ​ൽ സ​ഹോ​ദ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​കു​മെ​ന്നും നാ​ട്ടു​കാ​ർ വ​ന്ന് പ​രാ​തി​ക്കാ​ര​നെ​യും കു​ടും​ബ​ത്തെ​യും കൊ​ല​പ്പെ​ടു​ത്താ​നി​ട​യു​ണ്ടെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് പി​ന്നീ​ട് തു​ക കൈ​പ്പ​റ്റി​യ​ത്. സൈ​ബ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ശാ​സ്ത്രീ​യാ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ള്‍ രാ​ജ​സ്ഥാ​നി​ലെ ബ​ഡി സാ​ദ​രി, ചി​റ്റോ​ര്‍ഗ​ട്ട്, മ​ധ്യ​പ്ര​ദേ​ശി​ലെ അ​ലോ​ട്ട്, ഉ​ജ്ജ​യി​ന്‍ എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രാ​ണെ​ന്ന് വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.  

Tags:    
News Summary - Doctor's Rs 4 crore robbery case: Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.