ശ്രീകണ്ഠപുരം: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്നുപറഞ്ഞ് തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥക്കും ഭര്‍ത്താവിനും ചിട്ടിക്കമ്പനി എം.ഡിക്കുമെതിരെ കേസ്. മയ്യിൽ കണ്ടക്കൈയിലെ കണ്ണോത്ത് ഹരീന്ദ്രന്റെ പരാതിയില്‍ മലപ്പട്ടത്തെ രാജേഷ്, ഭാര്യ സർക്കാർ ജീവനക്കാരിയായ ദിവ്യ, കോയമ്പത്തൂരിലെ ചിട്ടിക്കമ്പനിയായ പി.കെ.എ.ബി.ഐയുടെ എം.ഡി എന്നിവർക്കെതിരെയാണ് മയ്യില്‍ പൊലീസ് കേസെടുത്തത്.
കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ തുക നിക്ഷേപിച്ചാല്‍ ഇരട്ടിയായി തിരിച്ച് ലഭിക്കും എന്ന് വാഗ്ദാനം ചെയ്താണ് ഹരീന്ദ്രനില്‍ നിന്ന് ഇവര്‍ ഒരുലക്ഷം രൂപ വാങ്ങിയത്. 2019 ജനുവരി ഒന്നുമുതൽ ഇങ്ങോട്ടുള്ള ദിവസങ്ങളിലായാണ് പണം നല്‍കിയത്. പത്ത് മാസം കൊണ്ട് മൂന്നുലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഇവര്‍ക്കെതിരെ നേരത്തെയും കേസ് ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.