sudheesh 897897
സുധീഷ്

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കം; ചടയമംഗലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റത്. ഉടന്‍ തന്നെ സുധീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് പിടികൂടി. വാഹനം പാർക്ക് ചെയ്യുന്നതു സംബന്ധിച്ച തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. സുധീഷിന്റെ മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സുധീഷ് സി.ഐ.ടി.യു പ്രവർത്തകനാണ്. 

Tags:    
News Summary - youth hacked to death in kollam chadayamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.