പുനെ: ഭാര്യയോടുള്ള സംശയത്തെതുടർന്നുണ്ടായ തർക്കത്തിൽ മഹാരാഷ്ട്രയിൽ മൂന്നരവയസ്സുകാരന് ജീവൻ നഷ്ടമായി. കുട്ടിയുടെ പിതൃത്വത്തിൽ സംശയിച്ച് മുപ്പത്തെട്ടു വയസ്സുകാരനായ മാധവ് തികേതിയാണ് തൻറെ ഏകമകനായ ഹിമ്മത് മാധവ് തികേതിയെ കഴുത്തറുത്ത് കൊന്നത്. പുനെയിലെ ചന്ദൻ നഗറിലാണ് കൊലപാതകം അരങ്ങേറിയത്. കൊലപാതക ശേഷം പിതാവിനെ മദ്യപിച്ച നിലയിൽ കണ്ടെത്തി.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് വ്യാഴാഴ്ചയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. മാധവ് ഭാര്യ സ്വരൂപയോട് വഴക്കുണ്ടാക്കിയ ശേഷം മകനെയുമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. ഉച്ചയ്ക്ക് 12.30 വരെ കുട്ടിയുമായി ബാറിലും പിന്നീട് സൂപ്പർ മാർക്കറ്റിലും ചെലവഴിച്ച ശേഷം ചന്ദൻ നഗറിലെ വനപ്രദേശത്തേക്ക് പോയി. മണിക്കൂറുകൾ കഴിഞ്ഞും ഇരുവരെയും കാണാതായതിനെ തുടർന്ന് ഭാര്യ പൊലീസിനെ അറിയിക്കുയായിരുന്നു.
സിസിടിവി പരിശോധനയിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിക്കുന്നത്. 2.30നുള്ള ദൃശ്യങ്ങളിൽ മാധവിനൊപപ്പം മകനെ കാണുന്നുണ്ടെങ്കിലും വൈകിട്ട് അഞ്ച് മണിക്കുള്ള ദൃശ്യങ്ങളിൽ മാധവ് മാത്രമാണുള്ളത്. ഫോൺ ട്രാക്ക് ചെയ്തപ്പോൾ ലോഡ്ജിൽ നിന്ന് മദ്യപിച്ച് ബോധ രഹിതനായി മാധവിനെ കണ്ടെത്തി. ബോധം തിരികെ വന്നപ്പോഴാണ് താൻ മകനെ കൊന്നുവെന്ന് സമ്മതിക്കുന്നത്. തുടർന്ന് കാടിനു സമീപം കുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയാതായും തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.