ജിഷ്ണു, അതുൽ, ഇതിഹാസ്
മണ്ണുത്തി: ഫോണിലേക്കയച്ച സന്ദേശത്തിന്റെ പേരിൽ മരത്താക്കര സ്വദേശിയായ 17കാരനെ ദേഹോപദ്രവം ഏൽപിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കൊഴുക്കുള്ളി സ്വദേശി കേളങ്ങാത്ത വീട്ടിൽ ജിഷ്ണു (24), ഒല്ലൂക്കര ഇലഞ്ഞികുളം സ്വദേശി വടക്കൂടൻ വീട്ടിൽ അതുൽ (30), കൊഴുക്കുള്ളി സ്വദേശി കളപ്പുരക്കൽ വീട്ടിൽ ഇതിഹാസ് (20) എന്നിവരെയാണ് ഇൻസ്പെക്ടർ എം.കെ. ഷമീറിന്റെ നേതൃത്വത്തിൽ മണ്ണുത്തി സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
മാർച്ച് 15നാണ് കേസിനാസ്പദമായ സംഭവം. മരത്താക്കര സ്വദേശിയായ 17കാരനെ സ്കൂട്ടറിൽ പട്ടാളകുന്നത്ത് കൊണ്ടുപോയി പ്രതികൾ മർദിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ കൊഴുക്കുള്ളിയിൽ നിന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്.
പ്രതികളിലൊരാളായ ജിഷ്ണുവിനെതിരെ മണ്ണുത്തി, ഒല്ലൂർ സ്റ്റേഷനുകളിലായി 19 കേസുകൾ ഉണ്ട്. അതുലിന് മണ്ണുത്തി സ്റ്റേഷനിൽ ഒരു കേസും, ഇതിഹാസിന് മണ്ണുത്തി സ്റ്റേഷനിൽ നാല് കേസുകളുള്ളതായും അന്വേഷണത്തിൽ വ്യക്തമായി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത്, ഷൈജി കെ. ആന്റണി, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകുമാർ, അബിൻദാസ്, സന്ദീപ്, വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.