ല​ഹ​രി മ​രു​ന്ന് കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

കു​ന്നം​കു​ളം: ല​ഹ​രി മ​രു​ന്ന് കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ്​ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ചാ​വ​ക്കാ​ട് കോ​ട​തി​പ്പ​ടി വാ​ല വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (കു​ഞ്ഞി​ക്ക​ണ്ണ​ൻ 30) നെ​യാ​ണ് പാ​വ​റ​ട്ടി മ​രു​ത​യൂ​രി​ൽ നി​ന്ന് കു​ന്നം​കു​ളം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​സി. സൂ​ര​ജ് അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​ന്ന​ര​യാ​ഴ്ച മു​മ്പ്​ കു​ന്നം​കു​ള​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ ഷൈ​നി​ന്​ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ എ​ത്തി​ച്ചു ന​ൽ​കി​യ​ത് ഇ​യാ​ളാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഞ്ജി​ത്തി​നെ​തി​രെ കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത് മു​ത​ൽ പോ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​ജി​ത്ത്, ഗോ​പി​നാ​ഥ​ൻ, ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​വ്ര​ത​കു​മാ​ർ, രാ​ഗേ​ഷ്, സി.​പി.​ഒ​മാ​രാ​യ സു​ജി​ത്കു​മാ​ർ, ശ​ര​ത് ലി​കേ​ഷ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - drug case arrest,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.