ആലപ്പുഴ: ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിെൻറ നേതൃത്വത്തിൽ ജില്ലയിൽ മയക്കുമരുന്ന്, നിരോധിത പുകയില ഉൽപന്നങ്ങൾ, വ്യാജമദ്യം എന്നിവയുടെ വിൽപനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് ഒരാഴ്ചയായി നടന്ന സ്പെഷൽ ഡ്രൈവിൽ 182 കേസ് രജിസ്റ്റർ ചെയ്തു. 201 പേരാണ് അറസ്റ്റിലായത്.
ഇവയിൽ മയക്കുമരുന്ന് നിരോധന നിയമപ്രകാരം 22 കേസും 39 അറസ്റ്റുമാണ്. അബ്കാരി നിയമപ്രകാരം 73 കേസുകളും 73 അറസ്റ്റും നടന്നു. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് 87 കേസുകളിലായി 89 പേരുമാണ് പിടിയിലായത്. 32 പൊലീസ് സ്റ്റേഷൻ പരിധിയിലും റെയ്ഡ് നടന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്നുമാത്രം ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഒരാൾക്കെതിരെ കാപ്പയും ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.