ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) ചേർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഫാക്‌ടറിയിൽ ഉൽപ്പാദിപ്പിച്ചിരുന്ന എം.ഡി (മെഫെഡ്രോൺ) മയക്കുമരുന്നുകളാണ് റെയ്ഡിൽ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ഗുജറാത്ത് മന്ത്രി ഹർഷ് സാങ്വി പ്രശംസിച്ചു. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നിയമ നിർവഹണ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെയാണ് ഈ നേട്ടം കാണിക്കുന്നത്. സമൂഹത്തിന്‍റെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിൽ അവരുടെ ശ്രമങ്ങൾ നിർണായകമാണെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
ദക്ഷിണ ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ നിന്ന് 5620 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഏകദേശം ഒരാഴ്ചക്ക് ശേഷമാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.