തിരുവനന്തപുരം: പൂവാര്‍ കരൈക്കാട്ട് റിസോർട്ടിലെ ലഹരി പാർട്ടിയുമായി ബന്ധെപ്പട്ട് കൊച്ചി, ഇതര സംസ്ഥാന ബന്ധങ്ങളും അന്വേഷിക്കുന്നു. പൂവാർ സംഭവത്തിൽ അറസ്റ്റിലായ അക്ഷയ് മോഹൻ അഡ്മിനായ നിര്‍വാണ ഗ്രൂപ്പില്‍ കൊച്ചിയിലെ ലഹരി ബന്ധമുള്ള ആള്ക്കാര് ഉള്‍പ്പെട്ടതായി വിവരം ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം അതിലേക്കും നീങ്ങുന്നത്. ലഹരി പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിന് അസി. എക്സൈസ് കമീഷണര്‍ എസ്. വിനോദ്കുമാറിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ബാര്‍ ലൈസന്‍സില്ലാത്ത റിസോർട്ടിൽ അനധികൃതമായി മദ്യം വിതരണംചെയ്ത സംഭവത്തിലും നടപടിയെടുക്കും. പാർട്ടിക്കായി ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്നതായാണ് സംശയം. ആ സാഹചര്യത്തിൽ ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൊച്ചിയില്‍ സമീപകാലത്ത് നടന്ന ലഹരിപാർട്ടി സംഘാടകരുമായി പൂവാര്‍ റിസോട്ടിലെ ലഹരി പാർട്ടി സംഘാടകര്‍ക്ക് ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അത്തരത്തിലുള്ള അന്വേഷണം. ബംഗളൂരുവിന് പുറമെ ഗോവ, മഹാരാഷ്ട്ര, കുളു എന്നിവിടങ്ങളിലേക്കും അന്വേഷണം നീങ്ങിയേക്കും.
അറസ്റ്റിലായവരില്‍ പ്രധാനിയായ അക്ഷയ്മോഹന്‍ നേരത്തെ എല്‍.എസ്.ഡി ൈകയില്‍ വെച്ചതിന് പിടിയിലായിട്ടുണ്ട്. അന്ന് കൂട്ടുപ്രതികളായിട്ടുള്ളവരിൽ കൊച്ചി സ്വദേശിയുമുണ്ടായിരുന്നു. അതിനുശേഷമാണ് ഇയാള്‍ ഇപ്പോള്‍ വീണ്ടും കേസില്‍പെട്ടത്. കഴിഞ്ഞദിവസം കസ്റ്റഡിയിലായെങ്കിലും ജാമ്യത്തില്‍ വിട്ടയച്ച മോഡലിെൻറ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ വനിതകളെ എത്തിക്കുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നുംപരിശോധന നടക്കുകയാണ്. റിസോർട്ടിലെ സി.സി.ടി.വി കാമറയുടെ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തിരുന്നു. ഇതില്‍നിന്ന് പാർട്ടിയില്‍ സ്ഥിരമായി വരുന്നവരുടെ വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. പൂവാറിലെ പല റിസോർട്ടുകളിലും ബാര്‍ ലൈസന്‍സില്ലാതെ മദ്യം വിതരണം ചെയ്യുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മൂന്ന് മൊബൈല്‍ േഫാണുകളും സൈബര്‍ പരിശോധനക്ക് വിധേയമാക്കും. പ്രതികളുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.