നെടുമങ്ങാട്: നെടുമങ്ങാട്ട് വിവാഹസൽക്കാരത്തിനിടെ സംഘർഷം; പ്രതികൾ അറസ്റ്റിൽ. കോട്ടുകാൽ ചെറുകുളം കടയ്ക്കൽ വാറുവിളാകത്തുവീട്ടിൽ ഫൈസൽ(33), കല്ലറ മുണ്ടാണിക്കര തൗസീന മൻസിലിൽ ഷഹീദ്(60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും വിവാഹ സൽക്കാരത്തിനിടെയാണ് സംഘർഷം ഉണ്ടായത്.
പെൺകുട്ടിയുടെ വീട്ടുകാർ കല്ലറയിൽ നിന്നുവന്ന ബസിൽ പാട്ടിട്ടതിന് തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ബസിൽനിന്ന് ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയം ഇത് സംബന്ധിച്ച് വാക്കുതർക്കവും സംസാരവും ഉണ്ടായി. ബസിലുണ്ടായിരുന്ന കല്ലറ സ്വദേശിനിയായ ആൻസി, ഒന്നര വയസ്സുള്ള മകൻ, ഭർത്താവ് ഷാഹിദ് എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ പ്രതികൾ ആക്രമിച്ചു. അതിൽ മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.