പത്തനംതിട്ട: നരബലിയുടെ രക്തമണം നിറഞ്ഞ ഇലന്തൂരിലെ ഭഗവൽസിങ്ങിെൻറ വീട് കാണാൻ ബുധനാഴ്ചയും നാടിെൻറ നാനാഭാഗത്തുനിന്നും നിരവധി പേരാണ് എത്തിയത്. രാവിലെ മുതൽ ചെറിയ നാട്ടുവഴിയിലൂടെ തുരതുര വാഹനങ്ങൾ വന്നുപോയ്ക്കൊണ്ടിരുന്നു. വീടിന് അടുത്ത് വാഹനങ്ങൾ നിർത്തി മാറിനിന്ന് പരിസരം വീക്ഷിച്ചശേഷമാണ് ആളുകൾ പോകുന്നത്. ഇവരെ ആരെയും പൊലീസ് വീടിന് സമീപത്തേക്ക് കടത്തിവിടുന്നില്ല. വീടിന് മുൻവശം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്. കനത്ത പൊലീസ് സുരക്ഷയിലാണ് വീടും പരിസരവും. കഴിഞ്ഞ ദിവസം സമീപ വീടുകളുടെ പരിസരത്തും ആളുകൾ തിങ്ങിനിറഞ്ഞതിനെ തുടർന്ന് വീട്ടുകാർ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു. വരുംദിവസങ്ങളിൽ ഇവിടെ കൂടുതൽ പരിശോധന നടത്തേണ്ടതുള്ളതിനാലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തു വരുകയുള്ളൂ. ഇതിനിടെ സ്ഥലത്ത് കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്ന് നാട്ടുകാരിൽ ചിലരെങ്കിലും സംശയിക്കുന്നു. 2019 മുതൽ ഷാഫി ഈ വീടുമായി ബന്ധം പുലർത്തുന്നതാണ് സംശയം വർധിക്കുന്നത്.
ഇലന്തൂർ പഞ്ചായത്തിലെ 13ാം വാർഡിൽ വിജനമായ സ്ഥലമാണിത്. റബർ തോട്ടങ്ങളും മറ്റ് മരങ്ങളും പാടവും നിറഞ്ഞ സ്ഥലം ആദ്യമായി കാണുന്നവരിൽ ഭീതിയുണ്ടാക്കും. ഭഗവൽസിങ്ങിെൻറ ബന്ധുക്കളും മറ്റും വീടിന് സമീപത്ത് താമസമുണ്ട്.
വീടിെൻറ ഒരുഭാഗത്ത് കാവും വിശാലമായ പറമ്പ് നിറയെ വിവിധ ഔഷധച്ചെടികളും പാഴ്മരങ്ങളുംകൊണ്ട് നിറഞ്ഞിരിക്കയാണ്. റോഡിനോടുചേർന്നാണ് വൈദ്യശാല പ്രവർത്തിക്കുന്നത്. അൽപം മാറിയാണ് വീടുള്ളത്. നാട്ടുകാർ ഇപ്പോൾ ഇതുവഴി പോകാൻ ഭയക്കുകയാണ്. രാത്രി ഓട്ടോക്കാർ പോലും ഇതുവഴി വരാൻ മടിക്കുന്നു. പൊലീസിെൻറ ചോദ്യംചെയ്യലും മറ്റും കാരണം സമീപവാസികളും ഭയത്തോടെയാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.