വയോധിക ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്നു

ശ്രീകൃഷ്ണപുരം (പാലക്കാട്): കടമ്പഴിപ്പുറം ആലങ്ങാട് വയോധിക ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആലങ്ങാട് വെള്ളം കൊള്ളിവീട്ടിൽ പ്രഭാകരൻ നായരാണ് (81) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11ഓടെയായിരുന്നു കൊലപാതകം. സംഭവശേഷം ആത്മഹത്യ ചെയ്യാൻ പുലർച്ച കിണറ്റിൽ ചാടിയ ഭാര്യ ശാന്തകുമാരിയെ (68) കോങ്ങാട്ടുനിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. ശാന്തകുമാരിയെ പിന്നീട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.

മറവിരോഗമുള്ള പ്രഭാകരൻ നായർ ഇടക്ക് വീട്ടിൽനിന്ന് ഇറങ്ങിപോവുമായിരുന്നു. അതിനാൽ മുറിയിൽ പൂട്ടിയിട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയാണ് ശാന്തകുമാരി ചെയ്തിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഇറങ്ങിപ്പോയ പ്രഭാകരൻ നായരെ രാത്രി എട്ടോടെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തിയാണ് വീട്ടിലെത്തിച്ചത്. ശേഷം ഉറങ്ങാൻ കിടന്ന ഇദ്ദേഹം 11ഓടെ വീണ്ടും പുറത്തുപോകാൻ ബഹളമുണ്ടാക്കി. ബഹളം നിയന്ത്രിക്കവെ തോർത്ത് കഴുത്തിൽ മുറുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അബദ്ധവശാൽ ഉണ്ടായ അപകടമാണെന്നാണ് വിവരം. മകൾ: സ്മിത. മരുമകൻ: ഉണ്ണി.

Tags:    
News Summary - Elderly woman killed husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.