മണ്ണാർക്കാട്: പൊലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ പിടികൂടി. കൈതച്ചിറ മഡോണ വീട്ടിൽ ജിന്റോ(23)യെയാണ് മണ്ണാർക്കാട് പൊലീസ് അട്ടപ്പാടി കോട്ടത്തറയിൽനിന്ന് പിടികൂടിയത്. ഡിസംബർ 29 നാണ് സംഭവം.
നഗരത്തിലെ കടയിൽനിന്നും മൊബൈൽ ഫോൺ മോഷണത്തിന് പിടികൂടി വൈദ്യപരിശോധനക്കായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ജിന്റോ രക്ഷപ്പെട്ടത്. പരിശോധനക്കായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു മാറ്റിയ സമയത്താണ് കൂടെയുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. രക്ഷപ്പെട്ട പ്രതി തൃശൂർ മാളയിലെത്തി. ഇവിടെനിന്നും കൈയിലെ വിലങ്ങ് സുഹൃത്തിന്റെ സഹായത്തോടെ അഴിച്ചുമാറ്റി. പിന്നീട് എറണാകുളത്തും മൂന്നാറിലുമെത്തി. പ്രതി സഹോദരന്റെ ഫോണിലേക്ക് വിളിക്കുന്നത് പിന്തുടർന്നാണ് എസ്.ഐ ജസ്റ്റിൻ, പൊലീസുകാരായ ഷഫീഖ്, റമീസ്, കമറുദ്ധീൻ, സഹദ്, ദാമോദരൻ, ജയകൃഷ്ണൻ, ഷൗക്കത്ത് എന്നിവരടങ്ങുന്ന സംഘം ഞായറഴ് ച രാത്രി അട്ടപ്പാടിയിലെത്തിയത്. മണ്ണാർക്കാട് സി.ഐ അജിത് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.