കാഞ്ഞങ്ങാട്: പൊലീസ് വാഹനത്തിലുരസി അമിതവേഗത്തിൽ ഓടിയ കാർ രണ്ടു വാഹനങ്ങളിലിടിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞദിവസം രാവിലെയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് 18കാരനെതിരെ പൊലീസ് കേസെടുത്തു. ചട്ടഞ്ചാൽ മുണ്ടോളിലെ എ.ആർ. ഫർഹാനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പാലക്കുന്ന് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ പാകൃരയിലെ ഷാഫിക്കാണ് (44) പരിക്കേറ്റത്. ഷാഫിയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കൽ ബീച്ചിൽ പൊലീസ് പരിശോധനക്കിടെ കാർ പൊലീസ് വാഹനത്തിലുരസി അമിതവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. കാറിനെ പൊലീസ് പിന്തുടർന്നു. പാലക്കുന്നിൽവെച്ച് കാർ എതിരെവന്ന കാറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. അജാനൂർ കൊളവയലിലെ അബ്ദുല്ലക്കുഞ്ഞിയുടെ കാറിനാണ് ഇടിച്ചത്.
പിന്നാലെയെത്തിയ പൊലീസും നാട്ടുകാരുമായി ഏറെനേരം സംഘർഷവും തർക്കവുമുണ്ടായി. പൊലീസ് പിന്തുടർന്നതാണ് അപകടകാരണമെന്ന് പറഞ്ഞായിരുന്നു സംഘർഷം.
ഏറെനേരം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. പിന്നീട് കാർ കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു. ക്രെയിനുപയോഗിച്ചാണ് കാർ ബേക്കൽ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.