പെരുമ്പാവൂര്‍: വെങ്ങോല പൂനൂരില്‍ വീട്ടുവളപ്പിലുണ്ടായ സ്ഫോടനത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരവാളൂര്‍ വേനട ഭാഗത്ത് സത്യരാശ് കുമാറാണ് (45) പിടിയിലായത്. തിങ്കളാഴ്ച രാത്രി 7.30ന് ആയിരുന്നു സ്ഫോടനം. സംഭവത്തില്‍ ദുരൂഹത നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഒരു മാസമായി പൂട്ടിക്കിടന്ന വീട് കേന്ദ്രീകരിച്ച് സ്ഫോടക വസ്തു വ്യാപാരം നടന്നിരുന്നുവെന്ന സംശയത്തെ അടിസ്ഥാനമാക്കിയായിരുന്നു പൊലീസിെൻറ അന്വേഷണം. പഴന്തോട്ടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.
10 വര്‍ഷം മുമ്പ് ഇയാള്‍ ക്വാറി നടത്തിയിരുന്നതായി പറയുന്നു. സത്യരാശ് കുമാര്‍ പാറമടയിലെ ജീവനക്കാരനായിരുന്നു. 13 വര്‍ഷമായി സത്യരാശ് കുമാറും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.
ഒരു മാസം മുമ്പ് ഇയാളും കുടുംബവും നാട്ടിലേക്ക് പോയിരുന്നു. തിങ്കളാഴ്ച തിരിച്ചെത്തി പറമ്പിലെ കരിയിലകളും മാലിന്യവും കത്തിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ ശബ്ദവും പ്രകമ്പനവും ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പരിശോധനയില്‍ രണ്ട് ഡിറ്റണേറ്റർ ട്യൂബും നൈട്രേറ്റിെൻറ സാന്നിധ്യവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ഒരാളെ മാത്രം പ്രതി ചേര്‍ത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.