രാത്രി മദ്യലഹരിയിൽ ബോംബ് വെച്ചെന്ന് വിളിച്ചു പറഞ്ഞു, പകൽ അകത്തായി

കണ്ണൂർ: രാത്രി കുടിച്ചുപൂസായ ആവേശത്തിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചെന്ന് വിളിച്ചു പറഞ്ഞയാൾ പുലരും മുൻപെ അകത്തായി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചെന്ന് ഫോൺ വിളിച്ച് ഭീഷണി​പ്പെടുത്തിയ നാൽവയൽ സ്വദേശി റിയാസിനെ (29) യാണ് ടൗൺ എസ്.ഐ. സി.എച്ച്. നസീബ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇയാൾ ​ഫോൺ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 8.28നാണ് കണ്ണൂരിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത​ ഫോൺ വന്നത്. ഉടൻ ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് ആർ.പി.എഫും കണ്ണൂർ റെയിൽവേ പൊലീസും കണ്ണൂർ ടൗൺ പൊലീസും സംയുക്തമായി റെയിൽവേ സ്റ്റേഷനും പരിസരങ്ങളും പരിശോധന നടത്തി.

പ്ലാറ്റ് ഫോം, പാർസൽ ഓഫിസ്, ക്ലോക്ക് റും കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായൊന്നും കണ്ടെത്താനായില്ല. രാത്രി 10ഓടെ പരിശോധന അവസാനിപ്പിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. രാത്രി തന്നെ സിം കാർഡ് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഫോൺ ചെയ്തത് ഇയാളല്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

Tags:    
News Summary - Fake bomb threat: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.