പാലക്കാട്: കാവശ്ശേരി കല്ലേപ്പുള്ളിയിൽ മദ്യപാനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബാറിൽ വെടിവെപ്പ്. മാനേജർക്ക് എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റു. രണ്ട് ജീവനക്കാർക്ക് നേരെ അക്രമികൾ കുപ്പി എറിയുകയും ചെയ്തു. ഇന്നലെ രാത്രിയാണ് അക്രമം. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ബാർ മാനേജർ രഘുനന്ദനാണ് വെടിയേറ്റത്. ഭക്ഷണം കഴിക്കാനെത്തിയവര്‍ സര്‍വിസ് മോശമാണെന്ന് പറഞ്ഞ് ബഹളംവെക്കുകയും രണ്ട് കസേരകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. നശിപ്പിച്ച കസേരകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കിയാണ് ഇരുവരെയും ബാര്‍ ജീവനക്കാര്‍ വിട്ടത്. ഇതിന്‍റെ പ്രതികാരമായി അക്രമികള്‍ രാത്രി വീണ്ടും തിരിച്ചെത്തുകയും വെടിവെക്കുകയുമായിരുന്നു.
വെടിയേറ്റ മാനേജര്‍ രഘുനന്ദൻ ചികിത്സയിലാണ്. വാരിയെല്ലിനാണ് ഇദ്ദേഹത്തിന്‍റെ പരിക്ക്. പിടിയിലായവര്‍ കഞ്ചിക്കോട് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.