ന്യൂഡൽഹി: തലസ്ഥാനത്ത് ആഡംബര കാർ ഷോറൂമിൽ വെടിവെപ്പ് നടത്തി മണിക്കൂറുകൾക്ക് ശേഷം രണ്ടിടത്തുകൂടി വെടിവെപ്പ്. സംഭവത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച പുലർച്ച സൗത്ത് ഡൽഹിയിലെ മഹിൽപാൽപൂരിൽ ഹോട്ടലിലേക്കും നംഗ്ലോയിലെ സുൽത്താൻപൂർ മോറിലെ ബേക്കറിയിലേക്കും അക്രമികൾ വെടിയുതിർത്തു. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് മുഖം മറച്ച രണ്ടുപേർ ബൈക്കിൽ വന്ന് ‘റോഷൻ ഹൽവ’ എന്ന ബേക്കറിയിലേക്ക് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. കടയിലെ ഗ്ലാസുകൾ തകർന്നു.
ചില ഗുണ്ടാസംഘങ്ങളുടെ സംരക്ഷണ പണവുമായി ബന്ധപ്പെട്ടാണ് വെടിവെപ്പെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ പേരുകൾ എഴുതിയ കുറിപ്പ് പൊലീസിന് കിട്ടി. പുലർച്ച 2.30 ഓടെ രണ്ടുപേർ മോട്ടോർ സൈക്കിളിലെത്തിയാണ് തെക്കൻ ഡൽഹിയിലെ ഇംപ്രസ് ഹോട്ടലിന്റെ ഗേറ്റിലേക്ക് വെടിവെച്ചത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു വെടിവെപ്പ് പരമ്പരയിലെ ആദ്യ സംഭവം. പടിഞ്ഞാറൻ ഡൽഹിയിലെ നറൈനയിലെ സെക്കൻഡ് ഹാൻഡ് ആഡംബര കാർ ഷോറൂമിൽ മൂന്നുപേർ വെടിയുതിർത്തു. ഈ സംഭവത്തിലും ആർക്കും പരിക്കില്ലെങ്കിലും ഷോറൂമിലെ കാറുകൾ ലക്ഷ്യമിട്ടാണ് അക്രമികൾ ആക്രമണം നടത്തിയത്. ഹിമാൻഷു ഭാവു എന്ന ഗുണ്ടയുടെ സംഘമാണ് സംഭവത്തിന് പിന്നിൽ. കാർ ഷോറൂം ഉടമയോട് ഗുണ്ടാസംഘം അഞ്ച് കോടി രൂപ സംരക്ഷണ തുകയായി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.