ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാരയിൽ വീടിന് പുറത്ത് ദീപാവലി ആഘോഷത്തിലേർപ്പെട്ടിരുന്ന രണ്ടുപേരെ വെടിയുതിർത്ത് കൊലപ്പെടുത്തി. ആകാശ് ശർമ (44), ഇയാളുടെ 16കാരനായ അനന്തരവൻ റിഷഭ് ശർമ എന്നിവരെയാണ് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേർ കൊലപ്പെടുത്തിയത്. ആകാശ് ശർമയുടെ പത്തു വയസുകാരനായ മകന്റെ കൺമുന്നിൽ വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് ക്രൂരകൃത്യം നടന്നത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീടിന് പുറത്ത് ആഘോഷത്തിലായിരുന്ന ആകാശ് ശർമക്ക് അരികിലേക്ക് ബൈക്കിൽ രണ്ടു പേർ എത്തുകയായിരുന്നു. ആദ്യം ഒരാൾ ബൈക്കിൽനിന്ന് ഇറങ്ങി ശർമയുടെ കാലിൽ തൊട്ടു. ഏതാനും സെക്കൻഡുകൾക്കുള്ളിൽ രണ്ടാമത്തെയാൾ ഒളിച്ചുവെച്ച തോക്ക് പുറത്തെടുത്ത് നിറയൊഴിക്കുകയായിരുന്നു.
ആകാശ് ശർമക്കു നേരെ അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തു. ഇതിനിടെ മകൻ ക്രിഷ് ശർമക്ക് പരിക്കേറ്റു. അക്രമികളുടെ പിന്നാലെ ഓടിയ റിഷഭ് ശർമയെയും കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. അക്രമികളെ നേരത്തെ അറിയാമെന്നും വർഷങ്ങളായി ഇവരുമായി ഭൂമിതർക്കമുണ്ടായിരുന്നുവെന്നും ആകാശിന്റെ ഭാര്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.