മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് ​മത്സ്യത്തൊഴിലാളിയെ ബോട്ടിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു

മംഗളൂരു: ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ​മത്സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചു. ആന്ധ്ര സ്വദേശിയായ വൈല ഷീനു എന്ന തൊഴിലാളിയെയാണ് സഹതൊഴിലാളികൾ ബോട്ടിൽ കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചത്. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബോട്ടിലെ ക്രെയിനിൽ കെട്ടിത്തൂക്കി മർദിക്കുന്ന ദൃശ്യങ്ങളെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൊബൈൽ മോഷ്ടിച്ചോയെന്ന് ചോദിച്ച് മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 


Tags:    
News Summary - Fisherman hung upside down in a boat and brutally attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.