കൊച്ചി/കളമശ്ശേരി/ ആലുവ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ പിടിയിൽ.കടവന്ത്രയിൽ മൂന്നുപേരും ഏലൂരിലും ആലുവയിലും ഓരോരുത്തരുമാണ് അറസ്റ്റിലായത്.കോഴിക്കോട് പുതിയങ്ങാടി മന്നത്ത് വീട്ടിൽ ഹാഷിർ (25), വൈറ്റില ചളിക്കവട്ടം പുല്ലുപറമ്പ് റോഡ് പുറക്കാട്ട് ഹൗസ് നിഥിൻ ആൻറണി (33), വൈപ്പിൻ എളങ്കുന്നപ്പുഴ കളത്തിൽ ഹൗസ് ജിതിൻ (29) എന്നിവരാണ് കടവന്ത്രയിൽ പിടിയിലായത്.
കൊച്ചി സിറ്റി പൊലീസ് കമീഷണർ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ട്രാഫിക് ഡെപ്യൂട്ടി കമീഷണർ ശശിധരന്‍റെ നിർദേശാനുസരണം കടവന്ത്ര യുവജനസമാജം റോഡിലുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് 52 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്.
മുപ്പത്തടം തെക്കുംപുറത്ത് വീട്ടിൽ ഫെലിക്സ് ജസ്റ്റിനാണ് (26) ഏലൂരിൽ പിടിയിലായത്.ഏലൂർ എസ്.എച്ച്.ഒ രാജേഷിന്‍റെ നേതൃത്വത്തിൽ പഴയ ആനവാതിൽ ജങ്ഷനിൽ പരിശോധന നടത്തുന്നതിനിടെ പൊലീസിനെ കണ്ട് കടക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കീഴ്മാട് മുടക്കാലിൽ ടിബിനാണ് (30) എടത്തല പൊലീസ് പിടിയിലായത്.
ഇയാളിൽനിന്ന് 15.150 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കാറിൽ പ്രത്യേക അറയിൽ മൂന്നു കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ഇൻസ്പെക്ടർ പി.ജെ. നോബിൾ, എസ്.ഐ കെ.കെ. ഷെബാബ്, എ.എസ്.ഐമാരായ അബ്ദുൽ ജമാൽ, അബ്ദുൽ റഹ്മാൻ തുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.