വാദിയെ പ്രതിയാക്കിയെന്ന കേസ് പുനരന്വേഷണത്തിന്

ചവറ: വീട് കയറി ആക്രമണം നടത്തിയെന്ന കേസിലെ വാദിയെ പ്രതിയാക്കിയ പൊലീസ് നടപടിയിൽ പുനരന്വേഷണം. ചവറയിൽ വയൽ നികത്തി അനധികൃതകെട്ടിടം നിർമിക്കുന്നെന്ന പരാതി നൽകിയതിനെ തുടർന്ന് കരുനാഗപ്പള്ളി കുന്നേൽ പുത്തൻവീട്ടിൽ വി. ശ്രീകുമാറിന്‍റെ വീടുകയറി ആക്രമിച്ച കേസിൽ വാദിയെ പ്രതിയാക്കിയ ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പുനരന്വേഷണം നടത്തുക.

2021 സെപ്റ്റംബർ 14ന് റിട്ട. ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിലാണ് ശ്രീകുമാറിന്‍റെ വീട് ആക്രമിച്ചത്. ഒന്നാംപ്രതിയായിരുന്ന ഇദ്ദേഹം ജയിലിലും പോയി.എന്നാൽ പിന്നീട് കേസിലെ രണ്ടും മൂന്നും പ്രതികളെ സാക്ഷികളാക്കി ശ്രീകുമാറിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

ഇതിനെതിരെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം അസിസ്റ്റന്‍റ് പൊലീസ് കമീഷണർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് കേസ് പുനരന്വേഷണം നടത്താൻ ഉത്തരവായത്.

Tags:    
News Summary - For re-investigation of the case in which the plaintiff was made a defendant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.