വിദേശ ജോലി തട്ടിപ്പ്: മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ

കാക്കനാട്: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ. മേക്കടമ്പ് തെക്കുവിള വീട്ടിൽ അനിൽകുമാറാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. കാക്കനാട് പ്രവർത്തിക്കുന്ന സെന്‍റ് ലൂസിയ അക്കാദമി എന്ന വിദേശ റിക്രൂട്ട്മെന്‍റ് ഏജൻസിയുടെ മറവിലായിരുന്നു തട്ടിപ്പ്.

പോളണ്ടിൽ മെക്കാനിക്കൽ എൻജിനീയറുടെ ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് സ്ഥാപനത്തിലെ മാനേജരായ അനിൽകുമാർ പിടിയിലായത്. സ്ഥാപന ഉടമയായ സാഗിലും അനിൽ കുമാറും ഐ.ഇ.എൽ.ടി.എസ് കോഴ്സ് നടത്തുന്നതിന്റെ പേരിൽ അനധികൃതമായി വിദേശ റിക്രൂട്ട്മെന്‍റ് നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ചെക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് നിരവധി ആളുകളുടെ പക്കൽനിന്ന് പണം കൈപ്പറ്റിയതിന്റെ രേഖകളും മറ്റും കണ്ടെടുത്തു. സാഗിലിനെതിരെ മുമ്പും സമാന കേസുകളുണ്ടെന്നും അനിൽകുമാർ സമാന തട്ടിപ്പ് നടത്താനായി കടവന്ത്രയിൽ സ്ഥാപനം തുടങ്ങാൻ ശ്രമിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Foreign job scam: Muvattupuzha resident arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.