കൊല്ലം: ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മുണ്ടയ്ക്കല്‍ തെക്കേവിള സി.ആര്.എ.സി 55 തെക്കേക്കുറ്റി തെക്കതില്‍ ചന്ദ്രബോസ് (60) ആണ് പിടിയിലായത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് സമ്മാനം ലഭിച്ച ടിക്കറ്റിെൻറ നമ്പറായി തിരുത്തി ഭാഗ്യക്കുറി ഓഫിസില്‍ സമര്‍പ്പിച്ചു.
ഭാഗ്യക്കുറി ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ടിക്കറ്റ് വ്യാജമാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ലോട്ടറി ഓഫിസിലെ ജീവനക്കാര്‍ ഇയാളെ സ്ഥലത്ത് തടഞ്ഞ് വെക്കുകയും തുടര്‍ന്ന് ഇയാളെ ഭാഗ്യക്കുറി ഓഫിസില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
അക്ഷയ ഭാഗ്യക്കുറിയുടെ 526ാമത്തെ നറുക്കെടുപ്പിലെ ടിക്കറ്റാണ് നമ്പര്‍ തിരുത്തി പണം തട്ടാന്‍ ശ്രമിച്ചത്. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ രതീഷ്കുമാര്‍, സി.പി.ഒമാരായ സജീവ്, ശ്രീജിത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.