ന്യൂഡൽഹി: കൊച്ചുമകളെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഉത്തരാഖണ്ഡ് മുൻ മന്ത്രി രാജേന്ദ്ര ബഹുഗുണ (59) വെള്ള ടാങ്കിന് മുകളിൽ കയറി സ്വയം വെടിവെച്ചു മരിച്ചു. മകളെ പീഡിപ്പിച്ചെന്നാരോപിച്ച് മരുമകൾ പരാതി നൽകി മൂന്ന് ദിവസത്തിന് ശേഷമാണ് ആത്മഹത്യ. ആരോപണത്തിൽ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പങ്കജ് ഭട്ട് പറഞ്ഞു.
സംഭവത്തിന് മുമ്പ് രാജേന്ദ്ര പലതവണ പൊലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നെന്നും തങ്ങൾ വീട്ടിലെത്തിയപ്പോഴേക്കും ടാങ്കിന് മുകളിൽ കയറിയിരുന്നെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യയിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, തനിക്കെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നെന്ന് ആവർത്തിച്ച് രാജേന്ദ്ര നെഞ്ചിലേക്ക് വെടിയുതിർക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
മരുമകളുടെ പരാതിയെ തുടർന്ന് പോക്‌സോ നിയമ പ്രകാരം ബഹുഗുണക്കെതിരെ കേസെടുത്തിരുന്നു. മകൻ അജയ് ബഹുഗുണ, മരുമകൾ, മരുമകളുടെ പിതാവ്, അയൽവാസി എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്ക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.