വെഞ്ഞാറമൂട്: ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസില്‍നിന്ന് രക്ഷപ്പെടാന്‍ മകനായ ഒന്നാം സാക്ഷിയെക്കൂടി കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കീഴായിക്കോണം സ്വദേശി പ്രദീപി(32)നെ കൊലപ്പെടുത്തിയ കേസിൽ കീഴായിക്കോണം വണ്ടിപ്പുരമുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാംഗദന്, ഭാര്യാസഹോദരന്‍ വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് സംഭവം നടന്ന് ആറ് വര്‍ഷത്തിനുശേഷം അറസ്റ്റിലായത്.
2015 മര്‍ച്ചില്‍ ആയിരുന്നു പ്രദീപ് കൊല്ലപ്പെട്ടത്. ഇയാളുടെ മാതാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം സാക്ഷിയായിരുന്നു പ്രദീപ്. മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷിവിസ്താരം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദീപ് കൊല്ലപ്പെടുകയായിരുന്നു.
കഴുത്തില്‍ കൈലി മുണ്ട് മുറുക്കിയായിരുന്നു കൊലപാതകം. തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിന് പ്രകാരം തിരുവനന്തപുരം ജില്ല ഡി.സി.ആര്.ബി ഏറ്റെടുത്തു.
റൂറല്‍ ഡി.സി.ആര്.ബി എന്‍. വിജുകുമാറിനായിരുന്നു അന്വേഷണ ചുമതല. റൂറല്‍ ജില്ല പൊലീസ് മേധാവി ജി.കെ. മധു, അഡിഷനല്‍ എസ്.പി, ഇ.എസ്. ബിജുമോന്, റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സുല്‍ഫിക്കര്‍ എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. എ.എസ്.ഐ ഷഫീര്‍ ലബ്ബ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സൈബര്‍ സെല്ലിെൻറ സഹായത്തോടെ ഒരു ലക്ഷത്തി പതിനായിരത്തോളം ഫോണ്‍കോളുകള്‍ അന്വേഷണ സംഘം പരിേശാധിച്ചിരുന്നു. കേസിലെ പ്രതികളിലൊരാളായ റിജു നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.