തൃപ്പൂണിത്തുറ: കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ചെറുകുന്നം പങ്കജ് മന്ദിരത്തില്‍ വിഷ്ണുവിനെയാണ് (27) ഹില്‍പാലസ് പൊലീസ് പിടികൂടിയത്. തൃപ്പൂണിത്തുറ സ്വദേശിനിയായ യുവതിയെ കലക്ടറേറ്റില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3500 രൂപ വാങ്ങുകയും കൂടുതല്‍ തുക ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് സംശയം തോന്നിയ യുവതി ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ പി.എച്ച്. സമീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തില്‍ എസ്.ഐ പ്രദീപ്, സി.പി.ഒമാരായ പോള്‍ മൈക്കിള്‍, ബൈജു, രഞ്ജിത്ത് ലാല്‍ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.