കാക്കനാട്: അബൂദബിയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയിൽനിന്ന് വൻ തുക തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം കുന്നുകാവ് സ്വദേശി നോത്തിയിൽ കുന്നത്തുവീട്ടിൽ ഹബീബ് അബൂബക്കറിനെയാണ് (34) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ.
കാക്കനാട് ചിറ്റേത്തുകരയിൽ പ്രവർത്തിക്കുന്ന ജി പ്ലസ് എന്റർപ്രൈസസ് എന്ന് സ്ഥാപനം മുഖേനയായിരുന്നു തട്ടിപ്പ് നടത്തിയത്. വയനാട് സ്വദേശിയിൽനിന്ന് 2,58,500 രൂപ കൈപ്പറ്റിയെങ്കിലും അബൂദബിയിലേക്ക് കൊണ്ടുപോയില്ല. സംഭവത്തിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
സമാനരീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിവരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇൻഫോപാർക്ക് സി.ഐ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐ അലിക്കുഞ്ഞ്, എ.എസ്.ഐ ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുരളീധരൻ, സിജിറാം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.