ഉ​ണ്ണി​മാ​യ

വിമാന ടിക്കറ്റ് ബുക്കിങ്ങിന്‍റെ പേരിൽ തട്ടിപ്പ്​; ട്രാവൽ ഏജൻസി മാനേജർ അറസ്റ്റിൽ

കൊ​ച്ചി: വി​മാ​ന ടി​ക്ക​റ്റ്‌ ബു​ക്കി​ങ്ങി​ന്‍റെ മ​റ​വി​ൽ ഇ​രു​പ​തോ​ളം പേ​രി​ൽ നി​ന്ന്‌ പ​ത്ത്‌ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി മാ​നേ​ജ​ർ അ​റ​സ്‌​റ്റി​ൽ.

എ​ളം​കു​ളം മെ​ട്രോ സ്‌​റ്റേ​ഷ​ന്‌ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സി​റ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്ഥാ​പ​ന​ത്തി​ന്റെ മാ​നേ​ജ​ർ നോ​ർ​ത്ത്‌ പ​റ​വൂ​ർ കൈ​താ​രം സ്വ​ദേ​ശി ഉ​ണ്ണി​മാ​യ​യെയാണ്​ (27) സൗ​ത്ത്‌ പൊ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. ഇ​വ​രു​ടെ ഭ​ർ​ത്താ​വും സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ ഷി​നോ​യി ഒ​ളി​വി​ലാ​ണ്‌. ഇ​യാ​ൾ​ക്കാ​യി സൗ​ത്ത്‌ പൊ​ലീ​സ്‌ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യി​ൽ നി​ന്ന് 69,000 രൂ​പ​യും കൊ​ല്ലം സ്വ​ദേ​ശി​യി​ൽ നി​ന്ന്‌ 76,000 രൂ​പ​യും ത​ട്ടി​യെ​ന്നാ​ണ് കേ​സ്. ല​ണ്ട​നി​ലേ​ക്ക്‌ പോ​കാ​നും തി​രി​ച്ചു​വ​രാ​നു​മു​ള്ള ടി​ക്ക​റ്റെ​ടു​ത്ത് ന​ൽ​കാ​മെ​ന്ന്‌ പ​റ​ഞ്ഞ് പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന തി​യ​തി​യി​ൽ നാ​ലു ദി​വ​സം മു​മ്പോ ശേ​ഷ​മോ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യും. ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്‌​താ​ൽ ടി​ക്ക​റ്റ്‌ കാൻ​സ​ൽ ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന്‌ പ​റ​യും. കൊ​ടു​ത്ത പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കാ​ൻ​സ​ൽ ചെ​യ്‌​ത്‌ 70 ദി​വ​സ​ത്തി​ന് ശേ​ഷ​മേ ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്നാ​യി​രി​ക്കും മ​റു​പ​ടി​യെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ‍യു​ന്നു. അ​ല്ലെ​ങ്കി​ൽ 50 ശ​ത​മാ​നം തു​ക​യേ തി​രി​ച്ചു കി​ട്ടൂ എ​ന്നും പ​റ​യും. ചി​ല​രോ​ട്‌ ഒ​രു രൂ​പ പോ​ലും തി​രി​കെ കി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞി​രു​ന്നു. കൂ​ടു​ത​ൽ പ​ണം ന​ൽ​കി​യാ​ൽ ആ​വ​ശ്യ​പ്പെ​ട്ട സ​മ​യ​ത്ത്‌ ടി​ക്ക​റ്റ്‌ ന​ൽ​കാ​മെ​ന്ന വാ​ഗ്‌​ദാ​ന​വും ഇ​വ​ർ ന​ൽ​കി​യി​രു​ന്ന​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഇ​രു​പ​തോ​ളം പ​രാ​തി​ക​ളാ​ണ് ഇ​വ​രു​ടെ പേ​രി​ലു​ള്ള​ത്. നാ​ലു പ​രാ​തി​ക​ളി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Fraud on account of air ticket booking; Travel agency manager arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.