കിളികൊല്ലൂര്‍: വാടകവീട്ടില്‍നിന്ന് വീട്ടുസാധനങ്ങള്‍ മാറ്റിയതിലെ തര്‍ക്കത്തെതുടര്‍ന്ന് യുവാവിനെ ആക്രമിച്ച സംഘം അറസ്റ്റിൽ.
കൊറ്റങ്കര പേരൂര്‍ സ്വദേശികളായ വഞ്ചി മുക്കിന് സമീപം റംസി മന്‍സിലില്‍ നിയാസ് (നിഷാന്ത്, 32), പേരൂര്‍ കൊച്ച്കാവ് അമ്പലത്തിന് സമീപം ഭാസ്ക്കരവിലാസം വീട്ടില്‍ നിന്നും ഉമയനല്ലൂര്‍ അമ്പലത്തിന് സമീപം മനു ഭവനില്‍ മനു (42) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
തട്ടാര്‍കോണം സ്വദേശിയായ സുനിലിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുനിലിന്റെ സുഹൃത്ത് ആമക്കോട് വാടകക്ക് താമസിക്കുന്ന വീട് ഒഴിഞ്ഞപ്പോള്‍ പ്രദേശത്തെ തൊഴിലാളികളുടെ സഹായത്തോടെ വീട്ട് സാധനങ്ങള്‍ മാറ്റിയിരുന്നു. സാധനങ്ങള്‍ മാറ്റുമ്പോള്‍ തങ്ങളെ വിളിച്ചില്ലെന്നാരോപിച്ചാണ് നിഷാനും മനുവും സുനിലിനെ ആക്രമിച്ചത്.
കിളികൊല്ലൂര്‍ സി.ഐ വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനീഷ് എ.പി, സ്വാതി, സജി. എസ്, എ.എസ്.ഐ മാരായ ജിജു, സുനില്‍, പ്രകാശ് ചന്ദ്രന് സി.പി.ഒമാരായ ഇമ്മാനുവല്‍, അജോ ജോസഫ്, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.