പൊന്നാനി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവൻ അറസ്റ്റിൽ. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കൽ വീട്ടിൽ ഷമീമിനെയാണ് (27) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
15ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ലഹരി മാഫിയയുടെ തലവനും കൂടിയാണെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലുള്ളവർക്കെതിരെ നടപടി ശക്തമാക്കിയതോടെയാണ് ഇയാൾ അറസ്റ്റിലായത്. പൊന്നാനിയിലെ ഗുണ്ടാ ലിസ്റ്റിൽ പ്രധാനിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. കർമ റോഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ തമ്പടിച്ച് ദമ്പതിമാരെയും കമിതാക്കളെയും അക്രമിച്ച് പിടിച്ചുപറി നടത്തലാണ് ഇയാളുടെ ഹോബി.
കൂടാതെ ചെറുപ്പക്കാർക്ക് പുതിയ ലഹരി വസ്തുക്കൾ എത്തിക്കുന്നതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർക്കും പൊലീസുകാർക്കും തലവേദനയായ ഇയാളെ സാഹസികമായാണ് പൊന്നാനിയിൽനിന്ന് പിടികൂടിയത്.
രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ, എസ്.ഐ കൃഷ്ണലാൽ, പൊലീസുകാരായ മഹേഷ്, നിഖിൽ എന്നിവരുടെ ശ്രമഫലമായാണ് പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.