ആറ്റിങ്ങൽ: നഗരത്തിലെ ബാറിൽ ഗുണ്ടാ ആക്രമണം. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ആറ്റിങ്ങൽ വെള്ളൂർകോണം തൊടിയിൽ പുത്തൻവീട്ടിൽ വിഷ്ണു(26) പിടിയിലായി. ആറ്റിങ്ങൽ, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞദിവസം ആറ്റിങ്ങൽ മൂന്നുമുക്ക് ദേവ് െറസിഡൻസി ബാറിലും സൂര്യ ബാറിലുമാണ് ആക്രമണം നടത്തിയത്. വാളുമായി അക്രമം അഴിച്ചുവിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബാറിലെ ഫർണിച്ചറും മറ്റും നശിപ്പിക്കുകയും ജീവനക്കാരെയും കസ്റ്റമേഴ്സിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാർ ജീവനക്കാരെ മർദിച്ച് പണം കവർന്നു.
ആദ്യം മൂന്നുമുക്ക് ദേവ് െറസിഡൻസി ബാറിൽ ആണ് അക്രമം നടന്നത്. തുടർന്ന് സൂര്യ ബാറിലും പ്രതികൾ എത്തി ആക്രമണം അഴിച്ചുവിട്ടു. ഈ കേസിലാണ് മുഖ്യ പ്രതി വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ എസ്.ഐ അഭിലാഷ്, എ.എസ്.ഐ രാജീവ്, സി.പി.ഒ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ മാമത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ആറ് കേസുകൾ നിലവിലുണ്ട്. കാപ്പ ഉൾപ്പെടെ നിയമനടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.