വിദ്യാർഥിനിയോട് മോശമായി പെരുമാറി; ഹെഡ്മാസ്റ്ററെ കൂട്ടംചേർന്ന് മർദിച്ച് സഹപാഠികൾ -വിഡിയോ

ബെംഗളൂരു: വിദ്യാർഥിനിയോട് മോശമായി പെരുമാറിയ ഹെഡ്മാസ്റ്ററെ കൂട്ടംചേർന്ന് മർദിച്ച് വിദ്യാർഥിനികൾ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം കട്ടേരി സർക്കാർ ഹൈസ്കൂളിലാണ് സംഭവം. ചിന്മയാനന്ദ് മൂര്‍ത്തി എന്ന അധ്യാപകനെയാണ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

സ്‌കൂളിലെ ഹോസ്റ്റലിലെത്തിയ അധ്യാപകൻ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. തുടർന്ന് ഈ കുട്ടി മറ്റ് പെൺകുട്ടികളോട് പറയുകയും ഇതോടെ ഹെഡ്മാസ്റ്ററെ നേരിടാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു.

പെൺകുട്ടികൾ ചിന്മയാനന്ദിനെ വടികളുമായി വളഞ്ഞിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അടികൊണ്ട് വശംകെട്ട ഇയാൾ ഒരു മുറിയില്‍ കയറി ഒളിച്ചിരിക്കാന്‍ ശ്രമിച്ചുവെങ്കിലും കുട്ടികള്‍ അകത്തുകടന്ന് മര്‍ദിക്കുകയായിരുന്നു.


വൈകുന്നേരം അഞ്ചു മണി വരെ മാത്രമാണ് ഇയാള്‍ക്ക് ഹോസ്റ്റലില്‍ ഡ്യൂട്ടിയുള്ളതെന്നും ഹോസ്റ്റലിന്റെ ചുമതല കൂടിയുള്ള ആനന്ദ് ഇതിനു മുമ്പും വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. 


4-5 വർഷമായി സ്‌കൂളിൽ കന്നഡ പഠിപ്പിക്കുന്ന ചിന്മയാനന്ദ് ഹോസ്റ്റലിൽ വച്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നു. അധ്യാപിക വിദ്യാർത്ഥികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പരാതി നൽകിയാൽ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ചില വിദ്യാർഥികൾ രക്ഷിതാക്കളോട് കാര്യങ്ങൾ തുറന്ന് പറഞ്ഞതിനെ തുടർന്ന് അവർ സ്‌കൂൾ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. അവസാനം പൊലീസ് എത്തിയാണ് ചിന്മയാനന്ദിനെ വിദ്യാർഥികളിൽനിന്ന് രക്ഷപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.


Tags:    
News Summary - Girl students in Karnataka school beat teacher with sticks, accuse him of sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.