പാണ്ടിക്കാട്: നിർത്തിയിട്ട ബൈക്കിൽനിന്ന് 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. പാണ്ടിക്കാട് ടൗണിലെ ഗോൾഡ് ക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളിയായ കിഷോറാണ് പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച രാത്രി ക്ലീൻ ചെയ്ത ആഭരണങ്ങളുമായി ഒറവംപുറത്തെ വീട്ടിലേക്ക് പോകും വഴി കടയിൽ കയറി സാധനങ്ങൾ വാങ്ങിയ തക്കത്തിലാണ് ബൈക്കിൽവെച്ച കവറുൾപ്പെടെ മോഷണം പോയത്. ഒറവംപുറത്തെ കടയിൽനിന്ന് മോഷണത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പാണ്ടിക്കാട് ടൗണിലെ വിവിധ ജ്വല്ലറികളിലെ പഴയ സ്വർണാഭരണങ്ങൾ ക്ലീൻ ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് കിഷോർ. ഇത്തരത്തിൽ ക്ലീൻ ചെയ്ത 450 ഗ്രാമോളം സ്വർണാഭരണങ്ങളുമായി ചൊവ്വാഴ്ച രാത്രി ഒമ്പതിന് ഒറവംപുറത്തെ താമസ സ്ഥലത്തേക്ക് പോകുയായിരുന്ന കിഷോർ വഴിയിലെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ തക്കത്തിന് ബൈക്കിൽ കവറിൽ തൂക്കിയ ആഭരണങ്ങളുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. മോഷ്ടാവ് കിഷോറിെൻറ ബൈക്കിലെ കവർ എടുത്ത് കൊണ്ടുപോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഇത് അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.