ശ​താ​ബ്

കാപ്പ ചുമത്തിയ ഗുണ്ട നേതാവിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

നിലമ്പൂർ: നിരവധി ക്രിമിനക്കേസിലെ പ്രതിയും പൊലീസ് കാപ്പ ചുമത്തിയതുമായ ഗുണ്ട നേതാവ് നിലമ്പൂർ മണലോടി സ്വദേശി തേക്കിൽ ശതാബിനെ (35) നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നിലമ്പൂരിലെ പാട്ടുത്സവ നഗരിയിൽ രാത്രി 12ന് ശതാബിന്‍റെ നേതൃത്വത്തിൽ ഇരു സംഘങ്ങൾ പാട്ടുത്സവ നഗരിയിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ചികിത്സ തേടി നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിയ ഗുണ്ടസംഘങ്ങൾ അവിടെ വെച്ചും ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ അടക്കം കൈക്കലാക്കി ഏറ്റുമുട്ടിയിരുന്നു.

ഡ്യൂട്ടി ഡോക്ടറുടെ പരാതി പ്രകാരം ആരോഗ്യ പ്രവർത്തകരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ ജനുവരി 22ന് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കവർച്ച ചെയ്ത കേസിൽ നിലവിൽ കോഴിക്കോട് ജില്ല ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരുകയായിരുന്നു പ്രതി.

സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ വകുപ്പ് 15 പ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയ പ്രതി പ്രസ്തുത വിലക്കിൽനിന്ന് ഇളവ് നേടിയിരുന്നു. കാപ്പ നിയമം ലംഘിച്ചതിന് പ്രതിക്കെതിരെ മറ്റൊരു കേസും നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു, എസ്.ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Goonda leader charged with kappa Bought in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.