14കാരി ഗർഭിണി; തുടർച്ചയായി ബലാത്സംഗം ചെയ്ത പിതാവും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

ലഖ്നോ: യു.പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ മുത്തച്ഛനും പിതാവും അമ്മാവനും അറസ്റ്റിൽ. ബന്ധുവായ സ്ത്രീയോടൊപ്പം എത്തി പെൺകുട്ടി തന്നെയാണ് പരാതി നൽകിയത്.

ബിദുന പൊലീസ് സ്റ്റേഷനിലാണ് കുട്ടി പരാതി നൽകിയത്. കഴിഞ്ഞ കുറേ മാസങ്ങളായി മുത്തച്ഛനും അച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കി.

കുട്ടിയുടെ പരാതിയെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അലോക് മിഷ പറഞ്ഞു. വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോൾ കുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞതായി അദ്ദേഹം അറിയിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. കേസിൽ തുടർ അന്വേഷണങ്ങളും നിയമ നടപടികളും നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Grandfather, father, uncle arrested for rape after girl found 2 months pregnant in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.