ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

കൽപറ്റ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി ശാന്തിനഗർ ഇല്ലിയാട്ടുമ്മൽ ഇ. സാലി (23) യെയാണ് പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം മെസഞ്ചറിലൂടെ 13 വയസുള്ള കുട്ടികളോട് കൂടുതൽ അടുപ്പം കാണിച്ച് തന്‍റെ നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കും. പിന്നാലെ കുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായാണ് പരാതി. രണ്ടു കുട്ടികളുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം, ഐ.ടി നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

പൊലീസ് ഇൻസ്പെക്ടർ അനന്തകൃഷ്ണൻ, എസ്.ഐ മനോജ്, എസ്.സി.പി.ഒ ദിലീപ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Harassment by taking nude pictures of girls through Instagram; youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.