കൃ​ഷ്ണ​കു​മാ​ർ

പീഡന പരാതി; കോർപറേഷൻ കൗൺസിലർക്ക് ജാമ്യമില്ല

തലശ്ശേരി: വനിത സഹകരണ സംഘം ജീവനക്കാരിയുടെ പീഡന പരാതിയിൽ കോർപറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലർ പി.വി. കൃഷ്ണകുമാർ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളി. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദത്തെ തുടർന്നാണ് ഹരജി തള്ളിയത്. കോൺഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാർ സ്ത്രീയുടെ പീഡന പരാതിയെത്തുടർന്ന് ഒളിവിൽ കഴിയുകയാണ്. സഹകരണ സംഘത്തിലെ ജീവനക്കാരിയെ ഓഫിസിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ജൂലൈ 15നാണ് കേസിനാധാരമായ സംഭവം. എടക്കാട് പൊലീസാണ് കൃഷ്ണകുമാറിനെതിരെ കേസെടുത്തത്. ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് നടത്തിയിരുന്നു. കൃഷ്ണകുമാറുമായി ബന്ധമുള്ളവരെയും ചോദ്യംചെയ്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് സഹകരണ സ്ഥാപനം. ഇവിടെ ജീവനക്കാരിയെ ജോലിക്കുകയറ്റിയത് കൃഷ്ണകുമാറായിരുന്നു. ഇക്കാര്യം പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ശ്രമിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ സംഘം ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. സംഘത്തിലെ മുൻ ജീവനക്കാരനാണ് കൃഷ്ണകുമാർ.  

Tags:    
News Summary - harassment complaint; Corporation Counsel is not bailable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.