തിരൂർ: ഓൺലൈൻ ആപ്പിലൂടെ വായ്പയെടുത്ത യുവാവിെൻറ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്. തിരൂർ കട്ടച്ചിറ കൊല്ലത്ത് പറമ്പിൽ റാഷിദാണ് ഓൺലൈൻ വായ്പ തട്ടിപ്പ് സംഘത്തിെൻറ കെണിയിൽപ്പെട്ടത്. സ്മാൾ ലോൺ - ക്രെഡിറ്റ് ലോൺ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത റാഷിദിന് കഴിഞ്ഞ 10ന് 3000 രൂപ വായ്പ ലഭിച്ചിരുന്നു.
വായ്പക്കായി റാഷിദിെൻറ പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ നൽകിയിരുന്നു. ഈ പണം തിരിച്ചടച്ചതിനെ തുടർന്ന് കഴിഞ്ഞ 17 ന് റാഷിദിെൻറ അനുമതിയില്ലാതെ വീണ്ടും 2980 രൂപ അക്കൗണ്ടിൽ വന്നു. ആവശ്യപ്പെടാതെ പണം വന്നത് അറിയിച്ചപ്പോൾ 5000 രൂപ ഉടൻ അയച്ചില്ലെങ്കിൽ റാഷിദിെൻറ ഫോട്ടോ എഡിറ്റ് ചെയ്ത് കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്കും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ച് കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി.
വാട്സ് ആപ്പിലൂടെയാണ് ഭീഷണി. വീണ്ടും 3000 രൂപ തിരിച്ചടച്ചിട്ടും പണം കിട്ടിയില്ലെന്നും 5000 രൂപ അടക്കണമെന്നും ആവശ്യപ്പെട്ട് റാഷിദിെൻറ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. റാഷിദിെൻറ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള നിരവധി പേർക്കാണ് വാട്സ് ആപ്പ് വഴി ഫോട്ടോ അയച്ചത്. ഇവരുടെ നമ്പറിൽ വിളിച്ചാൽ കണക്ട് ചെയ്യാൻ കഴിയുന്നില്ല. തട്ടിപ്പ് സംഘത്തിനെതിരെ റാഷിദ് തിരൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.