കോഴിക്കോട്: വെസ്റ്റ് കണ്ണഞ്ചേരിയിൽ വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിയ പയ്യാനക്കൽ സ്വദേശി പിടിയിൽ. കുറ്റിക്കാട്ടൊടി നിലംപറമ്പ് കെ.പി ഹൗസിൽ സലാം എന്ന സി.എ. സൈനുദ്ദീൻ (42) ആണ് പിടിയിലായത്. ഇയാൾ താമസിക്കുന്ന വീട്ടിൽ പന്നിയങ്കര എസ്.ഐ കെ. മുരളീധരൻ നടത്തിയ പരിശോധനയിൽ 3.740 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനെന്ന് പറഞ്ഞ് കുടുംബാംഗങ്ങളെ വാടക വീട്ടിൽ താമസിപ്പിച്ച് സ്വന്തം വീട്ടിൽവെച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും പന്നിയങ്കര ഇൻസ്പെക്ടർ കെ. ശംഭുനാഥിന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ കെ. അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, പന്നിയങ്കര സ്റ്റേഷനിലെ എസ്.ഐമാരായ കെ. മുരളീധരൻ, ബിജു, പത്മരാജ്, ജിലീഷ്, സുനിത, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.