വെഞ്ഞാറമൂട്: നിരവധി കേസുകളിലെ പ്രതികളായ നാലുപേരെ വട്ടപ്പാറ െപാലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ പന്തലക്കോട് ജോളി ഭവനില്‍ ജോയി (36), പന്തലക്കോട് വാഴോട്ട് പൊയ്ക വീട്ടില്‍ പ്രസാദ് (39), പന്തലക്കോട് ജെ.എസ് ഭവനില്‍ സുജി ജോണ്‍ (36), വേറ്റിനാട് വിശ്വാസ് ഭവനില്‍ ഉദയസൂര്യന് (38) എന്നിവരാണ് അറസ്റ്റിലായത്. ജനുവരി 22ന് അനധികൃത മണ്ണ് കടത്തുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ വട്ടപ്പാറ കുറ്റിയാണി ശിശിരം വീട്ടില്‍ മോഹനനെ വീട്ടില്‍ കയറി അക്രമിക്കുകയും കുറ്റിയാണി സ്വദേശി ഷജീറിനെ പോത്തന്‍കോട് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. അക്രമണത്തിനിരയായവര്‍ അന്നുതന്നെ െപാലീസില്‍ പരാതി നൽകുകയും െപാലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് െപാലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇടുക്കിയിലുണ്ടന്ന് മനസ്സിലാക്കി അവിടെയെത്തി സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റില്‍ നിന്ന് നാല് പേരെയും പിടികൂടുകയായിരുന്നു.
നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, വട്ടപ്പാറ സി.ഐ ശ്രീജിത്, പോത്തന്‍കോട് സി.ഐ മിഥുന്, സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീലാല്‍, ചന്ദ്രശേഖരന്, ഷാഡോ െപാലീസ് ഉദ്യോഗസ്ഥരായ ഷിബുകുമാര്‍, സതീഷ് കുമാര്‍, ഉമേഷ് ബാബു, സജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായവരില്‍ ജോയിയുടെ പേരില്‍ വട്ടപ്പാറ സ്വദേശിയായ സന്തോഷ്, ചുള്ളിമാനൂര്‍ സ്വദേശിയായ മഹേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും വട്ടപ്പാറ സ്വദേശിയായ മറ്റൊരാളെ കൊലപ്പെടുത്തിയതും ഉൾപ്പെട 12 കേസുകളും പ്രസാദിനെതിരെ നാല് വധശ്രമക്കേസുൾപ്പെടെ ഒട്ടനവധി കേസുകളും മറ്റ് പ്രതികള്ക്കെതിെര അഞ്ച് കേസുകളുമുെണ്ടന്നും നിരന്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പ്രതികള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരമുള്ള നടപടികള്‍ക്കായി റിപ്പോര്‍ട്ടു ചെയ്തിട്ടുെണ്ടന്നും െപാലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.