എടക്കാട്: കടമ്പൂരിലെ വീട് ആക്രമിച്ച് ജനൽചില്ലുകൾ ഉൾപ്പെടെ അടിച്ചു തകർത്ത കേസിൽ രണ്ടു യുവാക്കളെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുളം ബസാറിലെ കണ്ടംകുനിയിൽ സുമേഷ്, മമ്മാക്കുന്നിലെ നന്ദകിഷോർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കടമ്പൂർ ഹൈസ്കൂളിനു സമീപം പുത്തൻ വീട്ടിൽ സജിത്തിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. സജിത്തിന്റെ ഭാര്യക്കുനേരെയും ആക്രമണമുണ്ടായതായി ഇവർ പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ, വീട്ടുപകരണങ്ങൾ എന്നിവ തകർന്നിരുന്നു. എടക്കാട് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്യാടന്റെ നേത്വത്തിലുള്ള സംഘം ചൊവ്വാഴ്ച പുലർച്ചയാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ തലശ്ശേരി സി.ജെ.എം കോടതി റിമാൻഡ് ചെയ്തു.
എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്യാടൻ പറഞ്ഞു. രാത്രികാല പട്രോളിങ്ങും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.