ആലപ്പുഴ: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സ്വവർഗാനുരാഗത്തിലായ സ്ത്രീയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവതിക്കെതിരെ ആലപ്പുഴ സൗത് പൊലീസ് കേസെടുത്തു. ഇടുക്കി കട്ടപ്പന സ്വദേശിനിയായ 32കാരിക്കെതിരെയാണ് കേസ്. വിവാഹിതയും ആലപ്പുഴ സ്വദേശിനിയുമായ 42കാരിയുടെ പരാതിയിലാണ് നടപടി. ഇവരുടെ ഭർത്താവ് ആറുവർഷം മുമ്പാണ് മരിച്ചത്. യുവതിയുമായുണ്ടായ സൗഹൃദം പിന്നീട് സ്വവർഗാനുരാഗത്തിലേക്ക് വഴിമാറുകയായിരുന്നു.
ഫോണിലൂടെയുള്ള നിരന്തര സംസാരം വർധിച്ചതോടെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ് ആലപ്പുഴക്കാരി പിന്നീട് ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ ആലപ്പുഴയിലെ വീട്ടിലെത്തിയ യുവതി ബഹളമുണ്ടാക്കി. തുടർന്ന് ഫോണിൽ സൂക്ഷിച്ച നഗ്നചിത്രം ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. ഞായറാഴ്ചയാണ് സംഭവം.
ഇത് ബന്ധുക്കൾ അറിഞ്ഞതിന്‍റെ വിഷമത്തിൽ വീട്ടമ്മ വീടിന്‍റെ വാതിലടച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസെത്തി കതക് ചവിട്ടിപ്പൊളിച്ചാണ് ഇവരെ രക്ഷിച്ചത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നതായി ഇവർ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.