Representational Image

ഹ​ണി ട്രാ​പ്; യു​വ​തി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി ഹ​ണി​ട്രാ​പ് വ​ഴി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ യു​വ​തി അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ആ​ര​തി ദ​യാ​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി.​ജി​യി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് ​ഹ​ണി​ട്രാ​പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

പി.​ജി​യി​ൽ ത​ന്റെ കൂ​ടെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച് ആ​ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത ബം​ഗ​ളൂ​രു പൊ​ലീ​സ് ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ൽ​വെ​ച്ച് ​പ്ര​തി​യെ പി​ടി​കൂ​ടി. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ ന​ഗ​ര​ത്തി​ല​ട​ക്കം ഹ​ണി ട്രാ​പ്പി​ലൂ​ടെ പ​ല​രി​ൽ​നി​ന്നും പ​ണം ത​ട്ടി​യ​താ​യി സ​മ്മ​തി​ച്ചു. യു​വ​തി​യു​ടെ കു​ടും​ബ​പ​ശ്ചാ​ത്ത​ല​മ​ട​ക്ക​മു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സി​ൽ​നി​ന്ന് തേ​ടി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ലെ ബി​സി​ന​സു​കാ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ​ക്കാ​ർ എ​ന്നി​വ​രെ​യാ​ണ് ഹ​ണി ട്രാ​പ്പി​ൽ​പെ​ടു​ത്തി പ​ണം ത​ട്ടി​യി​രു​ന്ന​ത്. 2019ൽ ​ഇ​തേ കേ​സി​ന് അ​റ​സ്റ്റി​ലാ​യ യു​വ​തി പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നു.

Tags:    
News Summary - Honey Trap; The young woman is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.