തൊടുപുഴ: ജില്ല ആശുപത്രിയില്‍ സൂക്ഷിച്ച ബാറ്ററികള്‍ മോഷ്ടിച്ചുകടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കുമ്മംകല്ല് മലേപ്പറമ്പ് സ്വദേശിയും ഇപ്പോള്‍ മൂവാറ്റുപുഴ കാലാമ്പൂരില്‍ താമസക്കാരനുമായ തൊട്ടിപറമ്പില്‍ ടി.പി. അമീനെയാണ് (39) സി.ഐ വിഷ്ണുകുമാറിെൻറ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാള്‍ മുമ്പും മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഉപയോഗശൂന്യമായതിനാല് ലേലം ചെയ്യുന്നതിനായി ആശുപത്രി ലാബിന് സമീപം സൂക്ഷിച്ച ബാറ്ററികളാണ് കഴിഞ്ഞദിവസം മോഷണംപോയത്. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് പകല്‍ വാഹനത്തിലെത്തിയാണ് ബാറ്ററികള്‍ കൊണ്ടുപോയതെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. മുവാറ്റുപുഴയില്‍ വില്പന നടത്തിയ 20,000 രൂപ വില വരുന്ന ബാറ്ററികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എസ്.എച്ച്.ഒ വിഷ്ണുകുമാർ, തൊടുപുഴ പ്രിൻസിപ്പൽ എസ്.ഐ ബൈജു പി.ബാബു, എസ്.ഐ ബിജു ജേക്കബ്, എ.എസ്.ഐമാരായ ടി.എം ഷംസുദ്ദീൻ, എൻ.കെ ജബ്ബാർ, സി.പി.ഒ ഹരിഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.