കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുന്നംകുളം: തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. നാടൻചേരി വീട്ടിൽ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

മോഷണശ്രമത്തിനിടെ സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണു സംശയം. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സിന്ധുവിന്‍റെ സ്വര്‍ണാഭരണങ്ങൾ പ്രതിയിൽനിന്ന് കണ്ടെടുത്തു. കണ്ണൻ, സിന്ധുവിന്‍റെ സഹോദരി ഭർത്താവാണെന്ന് പൊലീസ് പറഞ്ഞു. 

സിന്ധുവിന്‍റെ ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു സിന്ധു.

Tags:    
News Summary - Housewife was killed by slitting her throat in Kunnamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.