ബൈ​ജു

വീടുകയറി ആക്രമണം നടത്തിയ ദമ്പതികളിൽ ഭർത്താവ് അറസ്റ്റിൽ

തിരുവല്ല: ചാത്തമല സ്വദേശിനിയുടെ വീട് കയറി ദമ്പതികൾ നടത്തിയ ആക്രമണക്കേസിൽ ഭർത്താവ് അറസ്റ്റിലായി. മഞ്ഞാടി തുണ്ടിയിൽ വീട്ടിൽ ബൈജു ബാബുവിനെയാണ് (37) തിരുവല്ല പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ചാത്തമല സ്മിത ഭവനിൽ സ്മിതയുടെ വീട് കയറി ആക്രമണം നടത്തുകയും ഇന്നോവ ക്രിസ്റ്റ കാർ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ബൈജുവിന്‍റെ ഭാര്യ ഷൈനി ഒളിവിലാണ്.

സ്മിതയും ബൈജുവിന്‍റെ ഭാര്യ ഷൈനിയും തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ സ്മിതയുടെ വീട്ടിലെത്തിയ ബൈജുവും ഭാര്യ ഷൈനിയും ചേർന്ന് സ്മിതയെ കൈയേറ്റം ചെയ്യുകയും വീടിന്‍റെ പോർച്ചിൽ കിടന്ന കാറിന്‍റെ ഗ്ലാസ് തകർക്കുകയുമായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ബൈജു ബാബുവിനെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Husband arrested for attack house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.