മീറത്ത്: മദ്യപിക്കാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. യു.പി മീറത്തിലെ ശിവലോഖ്പുരിയിലാണ് സംഭവം. പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവലോഖ്പൂർ സ്വദേശി ദേവേന്ദ്രയാണ് പിടിയിലായത്.
13 വർഷങ്ങൾക്ക് മുൻപാണ് ദേവേന്ദ്രയും പ്രതിമയും വിവാഹിതരാകുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി പതിവായി യുവതിയെ മർദിക്കാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുറ്റകൃത്യം നടന്ന ദിവസം പ്രതി ഭാര്യയോട് പണം ആവശ്യപ്പെട്ടെന്നും നൽകാത്തതിലുള്ള അമർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു.
പ്രതിമയുടെ തലക്കടിച്ച ശേഷം കഴുത്ത് മുറിച്ചായിരുന്നു കൊലപാതകം. ഭാര്യ മരിച്ച ശേഷം പ്രതിയും മകനും ചേർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. സംഭവത്തിൽ ദേവേന്ദ്രക്കും പിതാവിനുമെതിരെ കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൻകർഖേര എസ്.എച്ച.ഒ സുബോദ് സക്സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.